121

Powered By Blogger

Tuesday, 15 October 2019

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT