121

Powered By Blogger

Sunday, 7 February 2021

15 ശതമാനം റിട്ടേണ്‍ ലഭിച്ചു; വിപണി ഉയരത്തിലുള്ളതിനാല്‍ നിക്ഷേപം ഇപ്പോള്‍ പിന്‍വലിക്കാമോ?

12 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു. ദീർഘകാല ലക്ഷ്യത്തോടെ അഞ്ചുമ്യൂച്വൽ ഫണ്ടുകളിലായി 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ആറുവർഷമായി എസ്ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്. 15 ശതമാനമാണ് ഈ ഫണ്ടുകളിൽനിന്ന് നിലവിൽ ലഭിച്ചിട്ടുള്ള ശരാശരി ആദായം. വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ മൊത്തം നിക്ഷേപവും പിൻവലിച്ച് പണം സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് മാറ്റുന്നതാണോ ഉചിതം. പിന്നീട് വിപണി ഇടിയുമ്പോൾ വീണ്ടും നിക്ഷേപിച്ചാൽമതിയോ? എന്റെ ഒരുസുഹൃത്ത് രണ്ടുവർഷംമാത്രമായിട്ടുള്ള എസ്ഐപി നിക്ഷേപത്തിലെ മൊത്തംതുകയും പിൻവലിച്ചു. അതുപോലെ ചെയ്യാനാണ് എന്നോടും പറയുന്നത്. ഈ സാഹചര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു. സുരേഷ് കൃഷ്ണൻ, ദുബായ്. വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണെന്നത് ശരിതന്നെ. ഉടനെ ഒരുതിരുത്തലുണ്ടാകുമെന്നോ അതോടെ എല്ലാം ഇടിഞ്ഞുതാഴെവീഴുമെന്നോ പ്രവചിക്കാൻ പ്രയാസമാണ്. എസ്ഐപിയായി നിക്ഷേപം തുടരുന്ന നിങ്ങൾ വിപണി താഴുന്നതോ ഉയരുന്നതോ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് ആദ്യമെ പറയട്ടെ. ആദ്യമായി താങ്കൾ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ലക്ഷ്യം നിറവേറ്റുന്നതിന് പണം ആവശ്യമായിവരികയാണെങ്കിൽ നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. അല്ലാത്തപക്ഷം എസ്ഐപി നിക്ഷേപം തുടരുക. ബജറ്റിന് തൊട്ടുമുമ്പായി വിപണി നാലായിരം പോയന്റോളം ഇടിഞ്ഞപ്പോൾ പലരും നിക്ഷേപം പിൻവലിച്ചതായികണ്ടു. ഒരാഴ്ചക്കുള്ളിലാണ് വിപണി വീണ്ടും കരുത്തുതെളിയിച്ചത്. അതുകൊണ്ട് ദീർഘകാല ലക്ഷ്യംമുൻനിർത്തിയുള്ള എസ്ഐപി നിക്ഷേപം പിൻവലിക്കാതിരിക്കുയാണ് നല്ലത്. വിപണി താഴുകയാണെങ്കിൽ കൂടുതൽ യൂണിറ്റുകൾ നിക്ഷേപത്തോടൊപ്പം ചേർക്കാനാകും. ഉയരുകയാണെങ്കിൽ നിക്ഷേപമൂല്യംവർധിക്കുകയുംചെയ്യും. അതുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയെക്കുന്ന ഫണ്ടുകളിലെ നിക്ഷേപം തുടരുകതന്നെചെയ്യുക. നിക്ഷേപ ലക്ഷ്യം പൂർത്തിയാകാൻ ഇനി അധികകാലമില്ലെങ്കിൽ നിക്ഷേപം പിൻവലിക്കുകയും ചെയ്യുക.

from money rss https://bit.ly/3rJWE5J
via IFTTT