121

Powered By Blogger

Tuesday, 10 November 2020

വിപണിയുടെ കുതിപ്പ് മ്യൂച്വല്‍ ഫണ്ടുകളും നേട്ടമാക്കി; ആദായം 53ശതമാനംവരെ ഉയര്‍ന്നു

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ആഗോളതലത്തിൽ ഓഹരി വിപണികളെ സ്വാധീനിച്ചപ്പോൾ ആഭ്യന്തര സൂചികകളും എക്കാലത്തെയും ഉയരംകുറിച്ചു. സെൻസെക്സ് ഇതാദ്യമായി 43,000 കടന്നു. ഓഹരി വിപണിയിലെനേട്ടം യഥാർഥത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ പ്രതിഫലിക്കുന്നുണ്ടോ? 298 ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 234 എണ്ണവും ഒരുവർഷത്തെ ആദായക്കണക്കിൽ മികവുപുലർത്തി. സ്മോൾ ക്യാപ് ഫണ്ടുകളിൽ 53ശതമാനംവരെ ആദായം നൽകിയ ഫണ്ടുമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 7,200 കോടിയിലധികം രൂപയാണ് ഫണ്ടുകളിൽനിന്ന് പിൻവലിച്ചതെന്നുമറിയുക. എസ്ഐപി നിക്ഷേപത്തിൽനിന്നുമുള്ളവരവും കുറഞ്ഞു. വിപണി കൂപ്പുകുത്തിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ് തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരിക്കാതെ ഫണ്ടുകൾ വിറ്റൊഴിഞ്ഞത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളാണ് തിരിച്ചുവരവിൽ മുന്നിൽ. ഒരുവർഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ സ്മോൾ ക്യാപ് വിഭാഗത്തിലെ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് നേട്ടത്തിൽമുന്നിൽ. 53ശതമാനം ആദായമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. ഒരുവർഷത്തിനിടെ 15ശതമാനത്തിലധികം നേട്ടം നൽകിയ ഫണ്ടുകൾ ബറോഡ മിഡ് ക്യാപ് -18.48% ബിഒഐ എഎക്സ്എ ടാക്സ് അഡ്വാന്റേജ് -20.54% കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ് -15.06% കനാറ റൊബേകോ ഇക്വിറ്റി ടാക്സ് സേവർ -16.02% ഡിഎസ്പി സ്മോൾ ക്യാപ് -18.75% കൊട്ടക് സ്മോൾ ക്യാപ് -17.53% പരാഗ് പരീഖ് ലോങ് ടേം ഇക്വിറ്റി -23.53% പിജിഐഎം ഇന്ത്യ ഡൈവോഴ്സിഫൈഡ് ഇക്വിറ്റി -22.19% പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പർച്യൂണിറ്റീസ് -33.89% ക്വാണ്ട് ആക്ടീവ് -20.52% ക്വാണ്ട് ടാക്സ് -24.48% ക്വാണ്ട് സ്മോൾ ക്യാപ് -54.35% യുടിഐ ഇക്വിറ്റി -17.88% യുടിഐ മിഡ്ക്യാപ് -18.28% (ആദായം കണക്കാക്കിയ തിയതി: നവംബർ 10,2020) കുറിപ്പ്: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി ആദായം ലഭിക്കാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപം നടത്തണം. ഒരുവർഷത്തെ ആദായംനോക്കി നിക്ഷേപം നടത്തരുത്. ഓഹരി വിപണി കുതിച്ചപ്പോൾ അതിനോടൊപ്പം മ്യൂച്വൽ ഫണ്ടുകളും നേട്ടമുണ്ടാക്കിയതായി കാണിക്കുന്നതിന് ഉദാഹരണമായാണ് മുകളിൽ നൽകിയിട്ടുള്ള ഫണ്ടുകൾ ചൂണ്ടിക്കാണിച്ചത്. നിക്ഷേപം നടത്തുന്നതിനുള്ള ശുപാർശയായി ഇതിനെ കണക്കാക്കേണ്ടതില്ല.

from money rss https://bit.ly/3naHCne
via IFTTT