121

Powered By Blogger

Monday, 31 January 2022

ഈ പാസ്പോര്‍ട്ട് വരുന്നു, 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം

ന്യൂഡൽഹി: പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറെ വളർച്ച നേടി. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. റെയിൽവേ ചരക്കുനീക്കത്തിൽ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പർവത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും. ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകും. കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റൽ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉടൻ രൂപീകരിക്കും. പ്രാദേശിക ഭാഷകളിൽ വിദ്യാർഥികളുടെ പഠനത്തിനായി ചാനൽ തുടങ്ങും. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷം മുതൽ ഇ-പാസ്പോർട്ട് സംവിധാനം നടപ്പാക്കും. രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.

from money rss https://bit.ly/3GfBzqr
via IFTTT