121

Powered By Blogger

Monday, 31 January 2022

പരിധി ഉയര്‍ത്തിയിട്ടും 51 ശതമാനം ബാങ്ക് നിക്ഷേപംമാത്രം സുരക്ഷിതം

ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി പരിധി ഉയർത്തിയിട്ടും 51ശതമാനം നിക്ഷേപ തുകയ്ക്കുമാത്രമെ പൂർണമായും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂവെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. 2021 മാർച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം ഇൻഷുർ ചെയ്ത നിക്ഷേപം 76.2 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപത്തിന്റെ 50.9ശതമാനംമാത്രമാണ്. മൊത്തം നിക്ഷേപമാകട്ടെ 149.7 ലക്ഷം കോടി രൂപയുമാണ്. എന്നിരുന്നാലും അന്താരാഷ്ട്രതലത്തിലുള്ള കണക്കുകളുമായി നോക്കുമ്പോൾ 20-30ശതമാനം കൂടുതലാണിതെന്നും സർവെയിൽ പറയുന്നു. ഒരു ലക്ഷം രൂപയുടെ പരിരക്ഷമാത്രമായിരുന്നപ്പോൾ 30ശതമാനം നിക്ഷേപങ്ങൾക്കായിരുന്നു സംരക്ഷണം ലഭിച്ചിരുന്നത്. പരിരക്ഷ ഉയർത്തിയതോടെ 247.8 കോടി അക്കൗണ്ടുകൾ(2021 മാർച്ചുവരെ)ക്കാണ് സംരക്ഷണം ലഭിച്ചത്. മൊത്തം 252.6 കോടി അക്കൗണ്ടുകളിൽ 98.1ശതമാനത്തോളംവരുമിത്. ആഗോള ശരാശരി 80ശതമാനമാണെന്നും സർവെ നിരീക്ഷിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. റീജിയണൽ റൂറൽ ബാങ്കുകളിലെ 84ശതമാനം നിക്ഷേപങ്ങൾക്കും ഇതുപ്രകാരം സംരക്ഷണം ലഭിക്കുന്നു. സഹകരണ ബാങ്കുകളിലെ 70ശതമാനം നിക്ഷേപത്തിനും എസ്ബിഐയിലെ 59ശതമാനത്തിനും സംരക്ഷണമുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളിലെ 55ശതമാനവും സ്വകാര്യ ബാങ്കുകളിലെ 40ശതമാനവും വിദേശ ബാങ്കുകളിലെ ഒമ്പതുശതമാനവും നിക്ഷേപമാണ് പരിരക്ഷയിൽ ഉൾപ്പെടുന്നത്. 90 ദിവസങ്ങൾക്കകം നിക്ഷേപം തിരിച്ചുകൊടുക്കുമെന്ന ഭേദഗതി നിലവിൽവന്നതിനുശേഷം 1,20,000 നിക്ഷേപകർക്കായി ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ 1,500 കോടി രൂപ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3refG6J
via IFTTT