121

Powered By Blogger

Tuesday, 9 March 2021

ഫെബ്രുവരിയിൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 10,468 കോടി രൂപ

തുടർച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചു. ഫെബ്രുവരിയിൽ 10,468 കോടി രൂപയാണ് നിക്ഷേപകർ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയിൽ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപമായെത്തി. ജനുവരിയിൽ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപം പിൻവലിക്കൽ തുടരുമ്പോഴും ഫണ്ടുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ വർധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയിൽ ഇത് 30.5 ലക്ഷംകോടി രൂപയായിരുന്നു. ലാർജ് ആൻഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗം ഫണ്ടുകളിൽനിന്നും ഫെബ്രുവരിയിൽ നിക്ഷേപകർ പണം തിരിച്ചെടുത്തു. സെബിയുടെ നിർദേശത്തെതുടർന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്നാണ് കൂടുതൽ തുക(10,431 കോടി)പിൻവലിച്ചത്. 2020 ഡിസംബറിൽ 10,147 കോടി രൂപയും നവംബറിൽ 12,917 കോടി രൂപയും ഒക്ടോബറിൽ 2,725 കോടി രൂപയും സെപ്റ്റംബറിൽ 734 കോടി രൂപയും ഓഗസ്റ്റിൽ 4000 കോടി രൂപയും ജൂലായിൽ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. Equity mutual funds see outflows for 8th straight month in Feb

from money rss https://bit.ly/2OenzZ8
via IFTTT