121

Powered By Blogger

Wednesday, 12 January 2022

രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷംകോടിയായി നിശ്ചയിച്ചേക്കും

മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും അതോടെ എൽഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്. ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവിൽ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താൽപര്യം, ലാഭക്ഷമത, ഇൻഡസ്ട്രിയിലെ സാധ്യതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിർണയംനടത്തുക. കോവിഡനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. കമ്പനിയിലെ അഞ്ചുമുതൽ 10ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കിൽ അഞ്ചുശതമാനം ഓഹരി വിറ്റാൽ 75,000 കോടി രൂപ സമാഹരിക്കാനാകും. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

from money rss https://bit.ly/3345yUZ
via IFTTT