121

Powered By Blogger

Thursday, 9 December 2021

നിഫ്റ്റി 17,500 തിരിച്ചുപിടിച്ചു; സെന്‍സെക്‌സിലെ നേട്ടം 157 പോയന്റ് |Closing

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 157.45 പോയന്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഒമിക്രോൺ ഭീതിയൊഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകൾക്ക് തുടരാനായില്ല. ദിനവ്യാപാരത്തിനിടയിൽ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികൾ സമ്മർദംനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, നെസ് ലെ, എൻടിപിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex ends 157 pts higher, Nifty reclaims 17,500

from money rss https://bit.ly/31zdFrP
via IFTTT