121

Powered By Blogger

Wednesday, 25 August 2021

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: അദാനി പോർട്‌സ് 4ശതമാനം ഉയർന്നു

മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചർ കരാറുകൾ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ ഉയരംകുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഫാർമ, റിയാൽറ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാർജ് ക്യാപുകൾ പിന്നിലായപ്പോൾ, കഴിഞ്ഞയാഴ്ചകളിൽ തിരുത്തൽ ഭീഷണനേരിട്ട മിഡ്ക്യാപ്, സ്മോൾ ക്യാപുകൾ തിരിച്ചുവരുന്നതായാണ് വിപണിയിൽ കണ്ടത്. Sensex, Nifty end flat; Adani Ports gains 4%.

from money rss https://bit.ly/3mxB5pi
via IFTTT