രഞ്ജിത് ചിത്രം ലോഹത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ലോഹം. മാര്‍ച്ച് ഏഴിന് കോഴിക്കോട് ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മ്മിയയാണ് മോഹന്‍ലാലിന്റെ നായിക.
ഗോള്‍ഡ് കോയിന്‍ പ്രൊഡക്ഷന്‍സിന്റെ എം.ഡി പി.എം ശശിധരന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മാതൃഭൂമി ചീഫ് മാനേജര്‍(പബ്ലിക് റിലേഷന്‍സ്) കെ.ആര്‍ പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് രണ്ട് ദിവസത്തെ ദുബായ് ഷെഡ്യൂളുമുണ്ട്.
കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് സിനിമ കൈകാര്യം ചെയ്യുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലോഹം നിര്‍മ്മിക്കുന്നത്.
from kerala news edited
via IFTTT