നീന,നളിനി വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നളിനി. മുംബൈയിലാണ് ജനിച്ചതെങ്കിലും കേരളീയ സംസ്‌കാരം മുറുകെപിടിച്ചാണ് അവള്‍ ജീവിച്ചത്. ഭര്‍ത്താവ് വിനയ് പണിക്കരും ഏക മകള്‍ അഖിലും അടങ്ങുന്നതാണ് നളിനിയുടെ കുടുംബം. പ്രമുഖ പരസ്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിനയ് പണിക്കര്‍. അങ്ങനെയിരിക്കെ കൊച്ചിയിലേക്ക് കൂടുമാറി വരുകയാണ് ഈ ദമ്പതികള്‍.
കൊച്ചിയിലെ വിനയ് പണിക്കറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് നീന. മെട്രോ സംസ്‌കാരം പിന്തുടരുന്ന പെണ്‍കുട്ടിയാണ് നീന. നീനയുടെ ജീവിതത്തിലേക്ക് വിനയ് പണിക്കരും നളിനിയും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ലാല്‍ ജോസ് ഒരുക്കുന്ന നീനയുടെ കഥാഗതി നിര്‍ണയിക്കുന്നത്.
നീന-നളിനി ഇവരുടെ പേരുകള്‍ ചേര്‍ത്താണ് സിനിമയ്ക്ക് നീന എന്ന് പേരിട്ടത്. നീന എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഡലായ ദീപ്തി സതിയാണ്. നളനിയായി ആന്‍ ആഗസ്റ്റിന്‍ അഭിനയിക്കുന്നു. വിനയ് പണിക്കരായി വിജയ് ബാബുവാണ് നായകവേഷത്തില്‍.
ജോമോന്‍.ടി ജോണാണ് ക്യാമറ. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രം കൊച്ചിയിലേക്ക് ഫിഫ്റ്റായി. എല്‍.ജെ ഫിലിംസാണ് നിര്‍മ്മാണം. മൈത്രി അഡ്വട്ടൈസിങ്ങിന്റെ ആ വേണുഗോപാലാണ് തിരക്കഥ.
from kerala news edited
via IFTTT