121

Powered By Blogger

Sunday, 8 March 2015

നാഥന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ









Story Dated: Monday, March 9, 2015 10:25



mangalam malayalam online newspaper

തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ. അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. തനിക്ക് ഒരു സഹേദരനെയാണ് നഷ്ടമായതെന്ന് ശക്തന്‍ പറഞ്ഞു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ കണ്ട സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഒരു പൊതുപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട എന്ന മാന്യതയും ജീവിതത്തില്‍ പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തികഞ്ഞ ജനാധിപത്യവാദിയായ സ്പീക്കറായിരുന്നു അദ്ദേഹമെന്നും വി.എസ് അനുസ്മരിച്ചു.


സഭഥയുടെ നിലവാരം കാത്തുനസൂക്ഷിക്കുന്നതില്‍ കര്‍ശന നിലപാടെടുത്ത സ്പീകകറായിരുന്നു കാര്‍ത്തികേയന്നെ് മന്ത്രി കെ.എം മാണി പറഞ്ഞു. നിയമസഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നുവെന്നും മാണി പറഞ്ഞു. വിവധി കക്ഷിനേതാക്കളും സ്പീക്കറെ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് സഭ ഒരു മിനിറ്റ് മൗനം ആചരിച്ചു.


സ്പീക്കറോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്കു പിരിയും. ഉച്ചയ്ക്ക് ചേരുന്ന കാര്യനിര്‍വാഹക സമിതി സഭയുടെ തുടര്‍ ദിവസങ്ങളിലെ നടപടികള്‍ നിശ്ചയിക്കും.










from kerala news edited

via IFTTT