ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)
Posted on: 09 Mar 2015
സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ് വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, ആനി ഫിലിപ്പ് എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കില്‍ നിന്ന് തന്നെയുള്ള ബാബു ഫിലിപ്പിന്റെ ഭാര്യാമാതാവാണ് പരേത.
സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 9 ന് രാവിലെ 9:30 നു മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ തുടങ്ങി ഫെയര്‍വ്യൂ സെമിത്തേരിയില്‍ നടത്തപ്പെടും. 1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലണ്ട്, ന്യൂയോര്‍ക്ക് 10314. നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഡയൊസീസിലെ സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയാണ് സംസ്‌കാര ശുശ്രൂഷകള്‍ക്കുനേതൃത്വം നല്‍കുന്നത്.
വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്
from kerala news edited
via IFTTT