Story Dated: Monday, March 9, 2015 09:54
ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഒന്നില്‍ ബലാത്സംഗ കുറ്റവാളിയെ ജയില്‍ തകര്‍ത്ത് പിടികൂടി നാട്ടുകാര്‍ കൊന്ന സംഭവം വലിയ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയില്‍ തൊട്ടടുത്ത ആസാമില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കും. നാലു വര്‍ഷത്തിനിടയില്‍ ആസാമില്‍ ബലാത്സംഗത്തിന് ഇരയായത് 10,000 ലധികം പെണ്‍കുട്ടികള്‍. ബലാത്സംഗ ശ്രമങ്ങള്‍ 11,306 എണ്ണവും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആസാം പോലീസിന്റെ കണക്കുകള്‍ പ്രകാരം 2010 ല്‍ 1721 ആയിരുന്ന കേസുകള്‍ 2011 ല്‍ 2011 ആയി ഉയര്‍ന്നു. 2012 ല്‍ ചെറിയ കുറവ് വന്ന് 1,716 ആയെങ്കിലും 2013 ല്‍ 1,937, കഴിഞ്ഞ വര്‍ഷം 2,780 എന്നതാണ് കണക്കുകള്‍. ആസാമില്‍ ദിനംപ്രതി ഏഴു പേര്‍ വീതം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും ഈ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ടെന്നുമാണ് ആസാം പോലീസിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
ബലാത്സംഗത്തിന് പുറമേ സ്‌ത്രീകള്‍ക്ക് നേരെ നടക്കുന്ന വിവിധ പീഡനങ്ങളുടെ എണ്ണവും പതിനായിരം കടന്നിട്ടുണ്ട്. 2010 മുതല്‍ ആസാമിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ 11,306 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകള്‍. 2010 ല്‍ മാത്രം 1,611 കേസ് റിപ്പോര്‍ട്ട് ചെയ്‌തു. 2012 ല്‍ 1,840 ും 2013 ല്‍ 2,409 കേസുകളും കഴിഞ്ഞ വര്‍ഷം 4,000 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT