Story Dated: Monday, March 9, 2015 10:36
ന്യൂഡല്‍ഹി: ഇവിടെ സൗന്ദര്യത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു. സൈസ് സീറോ സുന്‌സരികള്‍ പോസുചെയ്യുന്ന ഫാഷന്‍ കലണ്ടറുകള്‍ നിറയുന്ന കാലത്ത് 'ബെല്ലോ' എന്ന ഫാഷന്‍ കലണ്ടര്‍ തികച്ചും വ്യത്യസ്‌തമാവുന്നു. ഇതില്‍ പോസു ചെയ്‌തിരിക്കുന്നത് ആസിഡ് ആക്രമണത്തെ അതിജീവിച്ച 12 വനിതകളാണ്. ലോക വനിതാദിനത്തിലാണ് കലണ്ടര്‍ പുറത്തിറക്കിയത്.
ബെല്ലോയുടെ പ്രത്യേകത ഇവിടെ അവസാനിക്കുന്നില്ല. 2015 മാര്‍ച്ചിലാണ് കലണ്ടര്‍ ആരംഭിക്കുന്നത്. 2016 ഫെബ്രുവരിയില്‍ അവസാനിക്കുകയും ചെയ്യും. ഒരര്‍ഥത്തില്‍ ആസിഡ് ആക്രമണത്തിനിരയായ വനിതകളുടെ സ്വപ്‌ന സാഫല്യം കൂടിയായിണിത്. ആക്രമണം മൂലം നഷ്‌ടമായതൊക്കെ തിരിച്ചുപിടിക്കാനുളള ചെറുത്തുനില്‍പ്പിന്റെ കഥകൂടിയാണ് കലണ്ടര്‍ പറയുന്നത്.
ആക്രമണത്തിനിരയാവുന്നതിനു മുമ്പ് ഒരു ഫാഷന്‍ ഡിസൈനറാവണമെന്നായിരുന്നു രൂപയുടെ ആഗ്രഹം. കലണ്ടറിനു വേണ്ടി പോസു ചെയ്‌ത എല്ലാവര്‍ക്കും വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌താണ് രൂപ തന്റെ ആഗ്രഹത്തിലേക്ക് ഒരു പടികൂടി അടുത്തത്.
എല്ലാ ആക്രമണ ഇരകളും കഴിഞ്ഞ കാലത്തെ ദു:ഖങ്ങളെല്ലാം മറന്ന് സന്തോഷം പങ്കിടുന്നതാണ് മാര്‍ച്ച് മാസത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റെല്ലാവരുടെയും റോള്‍ മോഡലായ ലക്ഷ്‌മി സാ ആണ് ഏപ്രില്‍ മാസത്തെ പേജിനു വേണ്ടി പോസുചെയ്‌തിരിക്കുന്നത്. ഏറ്റവും ധീരയായ വനിത എന്ന അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയിട്ടുളള ലക്ഷ്‌മിക്ക് ഒരു പാട്ടുകാരി ആവണമെന്നായിരുന്നു ആഗ്രഹം. ഓരോരുത്തരും അവരുടെ ആഗ്രഹത്തിന് അനുസരിച്ചുളള വേഷവിധാനങ്ങളിലാണ് ഫോട്ടോയ്‌ക്ക് പോസു ചെയ്‌തിരിക്കുന്നത്.
ചാന്‍വ് എന്ന എന്‍ജിഒ ആസിഡ് ആക്രമണത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കലണ്ടര്‍ പുറത്തിറക്കിയത്.
from kerala news edited
via IFTTT