Story Dated: Monday, March 9, 2015 11:07
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിട്ടഡ് ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഹൈദരാബാദിലെ പ്രത്യേക കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഇന്നു പ്രഖ്യാപിക്കാനിരുന്ന വിധിയാണ് മാറ്റിവച്ചത്. സ്‌പെഷ്യല്‍ ജഡ്ജ് ബിവിഎല്‍എന്‍ ചക്രവര്‍ത്തിയാണ് വിധി പറയുക.
2009 ജനുവരി ഏഴിനാണ് തട്ടിപ്പ് പുറത്തുവന്നത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം നടത്തി ലാഭക്കണക്കില്‍ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്ന് സത്യം സ്ഥാപക നേതാവ് ബി.രാമലിംഗ് രാജു കുറ്റസമ്മതം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജുവിനെ സെബി 14 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജുവും കൂട്ടാളികളും കൂടി 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സെബിയുടെ വിലയിരുത്തല്‍.
രാജുവിനെ കൂടാതെ സഹോദരന്‍ ബി. രാമരാജു ഉള്‍പ്പെടെ ഒമ്പതു പ്രമുഖരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
from kerala news edited
via IFTTT