Story Dated: Monday, March 9, 2015 09:18
ഹൈദരാബാദ്: സ്‌ത്രീകള്‍ക്ക് നേരെയുള്ള അക്രമം ഒരു ട്രന്റായി മാറുന്ന സാഹചര്യത്തില്‍ പോലീസ് ഫോഴ്‌സിലേക്ക് വനിതകളുടെ ഒഴുക്ക് കൂടുന്നു. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയില്‍ (എസ്‌വിപിഎന്‍പിഎ) ഇത്തവണ പരിശീലനം നേടുന്നത് 31 വനിതകളാണ്. ഒമ്പതു പേര്‍ കൂടി. 2013 ല്‍ ഐപിഎസ്‌് തേടിയെത്തിയത് 22 വനിതാ ഓഫീസര്‍മാരായിരുന്നു.
കടുത്ത ശാരീരിക മാനസീക പരിശീലനങ്ങള്‍ വേണ്ടിവരുന്ന ഐപിഎസ് തേടി ഈ വര്‍ഷം എസ്‌വിപിഎന്‍പിഎ യില്‍ പരിശീലനം നേടിയത് 168 പേരായിരുന്നു. 16 കിലോമീറ്റര്‍ ഓട്ടം ഉള്‍പ്പെടെ കടുത്ത ശാരീരിക പീഡകള്‍ വരുന്ന പരിശീലനം പുരുഷ സ്‌ത്രീ കേഡറ്റുകള്‍ ഒരുമിച്ചാണ് നിര്‍വ്വഹിക്കുന്നത്. വീട്ടിലും ഓഫീസിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും തുടങ്ങി സമൂഹത്തില്‍ എല്ലായിടത്തും സ്‌ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ദ്ധിച്ചതാണ് പോലീസ് ഫോഴ്‌സില്‍ ചേരാന്‍ പ്രേരണയായതെന്ന് ഇവര്‍ വ്യക്‌തമാക്കി.
പോലീസിലേക്ക് കൂടുതല്‍ സ്‌ത്രീകള്‍ വരാന്‍ ധൈര്യം കാണിക്കുന്നതിന് കാരണം മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കേഡറ്റുകള്‍ പറയുന്നു. ഫോഴ്‌സില്‍ സ്‌ത്രീകള്‍ തന്നെ വരുന്നത് ഇന്ത്യയിലെ സ്‌ത്രീ സമൂഹത്തിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണ്. ഇതിലൂടെ പുരുഷന്മാരുടെ മാനസീകാവസ്‌ഥയ്‌ക്കും വ്യത്യാസം വരുത്താന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
from kerala news edited
via IFTTT