121

Powered By Blogger

Wednesday, 27 May 2020

പദ്ധതി പിന്‍വലിക്കുന്നു: ഉയര്‍ന്ന പലിശയുള്ള സര്‍ക്കാര്‍ ബോണ്ടില്‍ ആര്‍ക്കുംനിക്ഷേപിക്കാം

ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നൽകുന്ന ആർബിഐയുടെ സേവിങ്സ്(ടാക്സബിൾ)ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരം മെയ് 28വരെമാത്രം. മെയ് 27നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ബാങ്ക് പുറത്തിറക്കിയത്. വ്യാഴാഴ്ച ബാങ്ക് സമയത്തിനുള്ളിൽ നിക്ഷേപിച്ചാൽമാത്രമെ, കൂടുതൽ പലിശ നൽകുന്ന സർക്കാർ സെക്യൂരിറ്റിയുള്ള പദ്ധതിയിൽ പണംമുടക്കാനാകൂ. ബാങ്കുകൾ ശരാശരി ആറുശതമാനം പലിശ നൽകുന്നിടത്താണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾക്ക് 7.75ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകൾവഴി ആർക്കും ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഏഴുവർഷമാണ് ബോണ്ടുകളുടെ കാലാവധി. മുതിർന്ന പൗരന്മാർക്ക് നേരത്തെ പണംപിൻവലിക്കാൻ അനുവദിക്കും. 60നും 70നും ഇടയിൽ വയസ്സുള്ളവർക്ക് ആറുവർഷംകഴിഞ്ഞാൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലുള്ളവർക്ക് അഞ്ചുവർഷവും 80നുമുകളിലുള്ളവർക്ക് നാലുവർഷവും കഴിഞ്ഞാൽ പണംതിരിച്ചെടുക്കാൻ കഴിയും. വ്യക്തികൾക്ക് പരമാവധി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. കാലാവധിയെത്തുമ്പോൾ മൊത്തമായോ അല്ലെങ്കിൽ ആറുമാസംകൂടുമ്പോഴോ പലിശ പിൻവലിക്കാൻ കഴിയും. 2018 ജനുവരി 10നാണ് ബോണ്ട് ആർബിഐ പുറത്തിറക്കിയത്. Issue of RBI 7.75% bonds closes on May 28, 2020

from money rss https://bit.ly/3c6EClH
via IFTTT