121

Powered By Blogger

Thursday, 28 May 2020

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഉടനെ അഞ്ചുരൂപകൂടും; കാരണമറിയാം

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കൽ പുനഃരാരംഭിക്കുന്നതോടെയാണിത്. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞമാസത്തേക്കാൾ 50ശതമാനത്തിലധികം വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളർ നിലവാരത്തിലണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടർന്നാൽ എണ്ണക്കമ്പനികൾക്ക് വൻബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടച്ചിടൽമൂലം വില്പനയിൽവൻതോതിൽ കുറവുവന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. നിലവിലെ വിലയുമായി താരതമ്യംചെയ്യുമ്പോൾ അഞ്ചുരൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ എണ്ണവില ഇതേരീതിയിൽ തുടർന്നാൽ പ്രതിദിനം 40-50 പൈസവീതം വർധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നകത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ജൂൺ മുതൽ ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകൾ അനുവദിക്കുന്നതിനാൽ വിലവർധിപ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. Petrol, diesel prices may soon increase by ₹5 per litre

from money rss https://bit.ly/2ZH33nj
via IFTTT