121

Powered By Blogger

Thursday, 28 May 2020

വിദേശ നിക്ഷേപം റെക്കോഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) 2019-20-ൽ 13 ശതമാനം വർധിച്ച് 4,997 കോടി ഡോളറായി. ഏതാണ്ട് 3.75 ലക്ഷം കോടി രൂപ. ഇത് റെക്കോഡാണ്. 2018-19 സാമ്പത്തിക വർഷം 4,436 കോടി ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിദേശ നിക്ഷേപം ഏറ്റവുമധികം ലഭിച്ചത് സേവന മേഖലയ്ക്കും കംപ്യൂട്ടർ സോഫ്റ്റ്വേർ, ഹാർഡ്വേർ മേഖലകൾക്കുമാണ്. യഥാക്രമം 785 കോടി ഡോളറും 767 കോടി ഡോളറുമാണ് മേഖലകൾ നേടിയത്. വ്യാപാരം (457 കോടി ഡോളർ), ടെലി കമ്മ്യൂണിക്കേഷൻസ് (444 കോടി ഡോളർ), വാഹനം (282 കോടി ഡോളർ), നിർമാണം (200 കോടി ഡോളർ), കെമിക്കൽസ് (100 കോടി ഡോളർ) എന്നിവയാണ് വിദേശ നിക്ഷേപം ആകർഷിച്ച മറ്റു മേഖലകൾ. ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശം നിക്ഷേപം നടത്തിയ രാജ്യം സിങ്കപ്പൂരാണ്. 1,467 കോടി ഡോളറാണ് സിങ്കപ്പൂരിലെ സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. മൗറീഷ്യസ് (824 കോടി ഡോളർ), നെതർലാൻഡ്സ് (650 കോടി ഡോളർ), അമേരിക്ക (422 കോടി ഡോളർ), കേയ്മൻ ഐലൻഡ്സ് (370 കോടി ഡോളർ), ജപ്പാൻ (322 കോടി ഡോളർ), ഫ്രാൻസ് (189 കോടി ഡോളർ) എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപിച്ചു.

from money rss https://bit.ly/2B7581u
via IFTTT