121

Powered By Blogger

Wednesday, 27 May 2020

നേട്ടംതുടരുന്നു; സെന്‍സെക്‌സ് 279 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 9383ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 257 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, യുപിഎൽ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ഐടിസി, എച്ച്സിഎൽ ടെക്, എംആൻഡ്എം, വിപ്രോ, ടിസിഎസ്, സിപ്ല, സൺ ഫാർമ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടിവിഎസ് മോട്ടോർ, ലുപിൻ, ഫെഡറൽ ബാങ്ക് തുടങ്ങിയ 24 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. സെൻസെക്സ് 996 പോയന്റ് നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss https://bit.ly/2X8Ylgo
via IFTTT