121

Powered By Blogger

Wednesday, 27 May 2020

പ്രവാസി പുനരധിവാസം: പദ്ധതി വിപുലീകരിക്കുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നു. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണിത്. നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ടാണ് മടങ്ങുന്നത്. ഇവർക്കെല്ലാം ഉത്പാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായംകിട്ടും. പ്രവാസികൾ കൂടുതലായി മടങ്ങിയെത്തിയ മേഖലകൾ കേന്ദ്രീകരിച്ചു പദ്ധതികൾക്ക് പ്രചാരംനൽകും. 2019-20 സാമ്പത്തികവർഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്. കോവിഡിനെത്തുടർന്നുള്ള പ്രവാസിമടക്കം അവസരമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ 4.75 ലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

from money rss https://bit.ly/36J7vDC
via IFTTT