121

Powered By Blogger

Wednesday, 27 May 2020

ബാങ്കിങ് ഓഹരികള്‍ കുതിച്ചു; സെന്‍സെക്‌സ് ഉയര്‍ന്നത് 1000ലേറെ പോയന്റ്

ഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുതിച്ചു. സെൻസെക്സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയർന്നത്. ബാങ്കിങ്, ഇൻഫോർമേഷൻ ടെക്നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെൻസെക്സിൽ 350 പോയന്റ് നേട്ടത്തിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ 1 ശതമാനം മുതൽ 3.7ശതമാനംവരെ കുതിച്ചു. ആക്സിസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ(13%). ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അൾട്രാടെക് സിമെന്റ്, ഇന്ത്യൻ ഓയിൽ, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex jumps 1,000 pts

from money rss https://bit.ly/2X5c3Rf
via IFTTT