121

Powered By Blogger

Monday, 30 November 2020

കോവിഡിന്റെ ആഘാതത്തെ അവഗണിച്ച് എണ്ണവിലയിലും കുതിപ്പ്‌

ഈവർഷം മാർച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തിൽ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നധാരണയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എൻവൈമെക്സ് അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോർക്ക് മർക്കന്റൈൽ എക്സ്ചേഞ്ചിൽ(എൻവൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളിൽ പോയപ്പോൾ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോൽപന്ന എക്സ്ചേഞ്ചിൽ എണ്ണൃ ഓഹരി വിലകളിൽ നവംബർ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയർന്നു. ഏപ്രിൽ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടർന്ന് ഡിമാന്റിൽ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാൻ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിർഭരമായതോട വില ക്രമേണഉയരുകയായിരുന്നു. വിജയകരമായ വാക്സിൻ പരീക്ഷണങ്ങൾ ആഗോള എണ്ണ വിപണിയിൽ സാധാരണനില കൈവരിക്കാൻ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസർ ഇൻകോർപറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികൾ വാക്സിന്റെ കാര്യത്തിൽ പുരോഗതി പ്രഖ്യാപിച്ചതോടെ വർഷാവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉൽപാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാൻ ഈയിടെ ചേർന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വർഷത്തെ എണ്ണ ഉൽപാദനം സംബന്ധിച്ച നയങ്ങൾ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉൽപാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബർ 30 നും ഡിസമ്പർ ഒന്നിനുമായി യോഗംചേരുന്നുണ്ട്. ഈമാസം ഒടുവിൽ നടക്കാനിരിക്കുന്ന യോഗങ്ങൾക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂർണമായും പാലിക്കുകയുണ്ടായി. ചൈനയിൽ എണ്ണ സംസ്കരണ പ്രക്രിയ വർധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിലെ സംസ്കരണശാലകളിൽനിന്നുള്ള ഉൽപാദനം റെക്കാർഡുയരത്തിലെത്തി. അവധി യാത്രകൾ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുൻവർഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽമാത്രം ചൈന പ്രതിദിനം 14.09 മില്യൺ ബാരൽ എന്ന ക്രമത്തിൽ 59.82 മില്യൺ ടൺ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി. എണ്ണയുടെ കാര്യത്തിൽ യുഎസിൽനിന്നുള്ള ചരക്കുപട്ടിക ജൂൺ മുതൽ താഴോട്ടാണ്. പണമിറക്കുന്നവർ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീർഘ പരിധികൾ വർധിപ്പിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനിൽക്കുന്നതിനാൽ എണ്ണയുടെ ആഗോള ഡിമാന്റ് ദുർബ്ബലമാണ്. ഇക്കാരണത്താൽ ഉൽപാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാൻ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവർഷം റിക്കാർഡ് അളവിൽ നടപ്പാക്കിയ ഉൽപാദനം വെട്ടിച്ചുരുക്കൽ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയിൽ ഉൽപാദകർ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്. വാക്സിൻ പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതിൽ താങ്ങിനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അമേരിക്കയിൽ കൂടുതൽ റിഗ്ഗുകൾ ഖനനം നടത്തുകയും, ലിബിയയിൽ നിന്നുള്ള ഉൽപാദനം വർധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകൾ പെരുകുകയും ചെയ്താൽ എണ്ണ വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാൻ. വിലയുടെ കാര്യത്തിലാകട്ടെ എൻവൈമെക്സ് നിരക്കുകൾ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയിൽ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33r59IQ
via IFTTT