Story Dated: Friday, December 19, 2014 03:13
കോഴിക്കോട്: സമ്പൂര്‍ണ മദ്യനിരോധനത്തിനായി വാദിച്ച കെ.പി.സി.സി. പ്രസിഡണ്ട് വി.എം സുധീരന്റെ വാദഗതികളെ തള്ളിക്കളഞ്ഞ് യു.ഡി.എഫ്. ഏകോപനസമിതിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രായോഗിക സമീപനത്തിന്റെ പേരില്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതോടെ യു.ഡി.എഫ്. നേതാക്കളും, ചില മന്ത്രിമാരും കോഴ വാങ്ങിയെന്നത് വ്യക്‌തമാക്കുന്നതായി കേരളാ കോണ്‍ഗ്രസ്സ് (പി.സി. തോമസ്) ജില്ലാ കമ്മറ്റി ആരോപിച്ചു.
ഘട്ടം ഘട്ടമായി കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും, എക്‌സ്സൈസ് മന്ത്രിയും ഇപ്പേള്‍ അടഞ്ഞുകിടക്കുന്ന ബാറുകള്‍ ഘട്ടം ഘട്ടമായി തുറന്നു കൊടുത്ത് ബാര്‍ മുതലാളിമാരില്‍ നിന്നും നേരത്തെ കൈപ്പറ്റിയ കോഴ പണത്തിനുള്ള പ്രത്യുപകാരം ചെയ്ുയന്നതിനുള്ള കള്ളക്കളിയാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന കെ.എം. മാണി എത്രയും വേഗം മന്ത്രിസ്‌ഥാനം രാജിവെയ്‌ക്കണമെന്ന് ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
റബര്‍ വിലയിടവില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20 ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്‌ത മലയോര ഹര്‍ത്താലിന് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ് മാത്യു പേഴത്തിങ്കല്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു.
സംസ്‌ഥാന വൈസ് ചെയര്‍മാന്‍ സി.സത്യന്‍ ജനറല്‍, സെക്രട്ടറി പി.ടി. മാത്യു, ജില്ലാ ഭാരവാഹികളായ ഇ.വി. തോമസ്, ശ്രീധരന്‍ വാളകയം, ഗോപാലകൃഷ്‌ണന്‍ തണ്ടോപ്പാറ, ശശികിഴക്കന്‍ പേരാമ്പ്ര, വിത്സണ്‍ മണ്ഡപത്തില്‍, രാജേഷ് വെള്ളന്നൂര്‍, ബേബി കാരക്കാട്ട്, ഇബ്രാഹിം പള്ളിക്കണ്ടി, കെ.സി. ടോമി, വിജയന്‍ ചാത്തോത്ത്, അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, ഉണ്ണി നമ്പ്യാര്‍ത, റെനില്‍ തുങ്കുഴി, ബാബുരാജ്, പേരാമ്പ്ര, മണികുന്ദമംഗലം എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT