'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ലോഗോ പ്രകാശനം
Posted on: 19 Dec 2014
ദുബായ്: ദുബായ് കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ന്റെ ലോഗോ യു.എ.ഇ. കെ.എം.സി.സി സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായറിനു നല്‍കി പ്രകാശനം ചെയ്തു. ജനുവരി അവസാന വാരത്തില്‍ ഷെയ്ഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് സംഗമം നടക്കുന്നത്.
ദുബായ് കെ.എം.സി.സി. ജില്ല, മണ്ഡലം ഭാരവാഹികളായ ടി.ആര്‍. ഹനീഫ്, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കെ.ജി.എന്‍. റൗഫ്, അഷറഫ് ബോസ്സ്, മുനീര്‍ പള്ളിപ്പുറം, ഒ.എം. അബ്ദുള്ള, എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സി.എ. അജിത് കുമാര്‍, പ്രദീപ് സായ്, രാഗേഷ് മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്ത അയച്ചത് : റാഫി പള്ളിപ്പുറം
from kerala news edited
via IFTTT