121

Powered By Blogger

Thursday, 18 December 2014

ആലത്തൂര്‍ കോളജ്‌ പ്രിന്‍സിപ്പലിനെതിരെ നടപടി: മന്ത്രി











Story Dated: Friday, December 19, 2014 03:16


പാലക്കാട്‌: ആലത്തൂര്‍ എസ്‌.എന്‍. കോളജ്‌ പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ നിയമസഭയില്‍ പറഞ്ഞു. കോളജില്‍ 40 ഓളം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം മുടക്കിയ പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ എ.കെ. ബാലന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടികളെ കുറിച്ച്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ പരാതി പരിഹാരസെല്‍ അന്വേഷണം നടത്തുകയും വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഈ ഉത്തരവും ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയും പ്രിന്‍സിപ്പാള്‍ പാലിച്ചില്ലെന്നും ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. പാലക്കാട്‌ ജില്ലാ കലക്‌ടര്‍ നല്‍കിയ ഉത്തരവുകളും പ്രിന്‍സിപ്പാള്‍ പാലിച്ചിട്ടില്ലെന്നും ഇത്‌ ഒരു അഫിലിയേറ്റഡ്‌ കോളജിലെ പ്രിന്‍സിപ്പല്‍ എന്ന നിലക്ക്‌ ഗുരുതരമായ വീഴ്‌ചയാണെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ നടപടികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ജീവിതത്തിനും പഠനം പൂര്‍ത്തിയാക്കുന്നതിനും തടസമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന്‌ കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‌കുമെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ കഴിഞ്ഞ കുറേ നാളായി വിദ്യാര്‍ത്ഥികളോട്‌ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുകയാണെന്നും 40 ഓളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയെന്നും ഇവര്‍ക്ക്‌ തുടര്‍ പഠനത്തിനും പരീക്ഷ എഴുതുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സബ്‌മിഷന്‍ അവതരിപ്പിച്ചുകൊണ്ട്‌ എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT