121

Powered By Blogger

Thursday, 18 December 2014

ക്രിസ്‌മസ്‌-പുതുവത്സരാഘോഷം: അതിര്‍ത്തികളില്‍ വാഹന പരിശോധന ഊര്‍ജിതമാക്കും.











Story Dated: Friday, December 19, 2014 03:15


മലപ്പുറം: ക്രിസ്‌മസ്‌-പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ അയല്‍സംസ്‌ഥാനങ്ങളില്‍ നിന്നും മദ്യം, സ്‌പിരിറ്റ്‌ മറ്റ്‌ ലഹരി വസ്‌തുക്കള്‍ എന്നിവ ജില്ലയിലേക്ക്‌ കടത്തുന്നതിന്‌ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രതാ സംവിധാനങ്ങള്‍ ശക്‌തമാക്കി. ജില്ലാ കലക്‌ഡര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍കരുതല്‍ നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. എക്‌സൈസ്‌, റവന്യൂ, പൊലീസ്‌, വനം വകുപ്പുകള്‍ സംയുക്‌ത പരിശോധന നടത്താന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു. സ്‌ക്വാഡ്‌ പ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല എക്‌സൈസ്‌ വകുപ്പിനാണ്‌. സംയുക്‌ത പരിശോധന ഫലപ്രദമാക്കുന്നതിനായി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടേയോ വില്ലേജ്‌ ഓഫീസര്‍മാരുടേയോ സേവനം എക്‌സൈസ്‌ വകുപ്പ്‌ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ തഹസില്‍ദാര്‍മാര്‍ വിട്ടു നല്‍കും. ആവശ്യമായ പൊലീസുകാരെ നിയോഗിക്കുന്നതിനുള്ള ചുമതല ഡി.വൈ.എസ്‌.പി. മാര്‍ക്കാണ്‌. ജില്ലാ കലക്‌റ്റര്‍ക്കും എക്‌സൈസ്‌ കമ്മീഷനര്‍ക്കും യഥാസമയം റിപ്പോര്‍ട്ട്‌ ലഭ്യമാക്കി സ്‌ഥിതിഗതികള്‍ വിലയിരുത്തും. രാത്രികാല പട്രോളിങും കാര്യക്ഷമമാക്കും. വ്യാജ മദ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിന്‌ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ സേവനം പൊതുജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്താം. കണ്‍ട്രോള്‍ റൂം നമ്പര്‍ 0483- 2735431 ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനര്‍-9447178062, അസി. എക്‌സൈസ്‌ കമ്മീഷനര്‍-9496002870, എക്‌സൈസ്‌ റെയ്‌ഞ്ച് ഓഫീസ്‌ പൊന്നാനി- 0494 2654210, കുറ്റിപ്പുറം- 0494 2609350, തിരൂര്‍- 0494 2425282, പരപ്പനങ്ങാടി- 0494 2414633, മലപ്പുറം- 0483 2738937, മഞ്ചേരി- 0483 2766760, പെരിന്തല്‍മണ്ണ- 04933 227539, കാളികാവ്‌- 04931 249608, നിലമ്പൂര്‍- 04931 224334.










from kerala news edited

via IFTTT