Story Dated: Friday, December 19, 2014 10:07
മെല്‍ബണ്‍: ഓസ്‌ട്രേലിയയെ ഞെട്ടിക്കുന്ന ആക്രമണം വീണ്ടും. നോര്‍ത്തേണ്‍ ക്വീന്‍സ്ലാന്‍ഡ് കെയ്ന്‍സിലെ മുറെ സ്ട്രീറ്റിലെ ഒരു വീട്ടില്‍ എട്ടു കുട്ടികളെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നര വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന യുവതിയെ പരുക്കുകളോടെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസും ഡിക്ടറ്റീവും അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട കുട്ടികളും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടികള്‍ സഹോദരങ്ങളാണെന്ന് പരുക്കേറ്റ യുവതിയുടെ ഒരു ബന്ധവെന്ന് അവകാശപ്പെടുന്ന സ്ത്രീ പറഞ്ഞു.
സിഡ്‌നിയിലെ ഒരു കഫേയില്‍ ഇറാന്‍ വംശജന്‍ നിരവധി പേരെ ബന്ദിയാക്കിയതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മോചിതയാകും മുന്‍പാണ് മറ്റൊരു കൂട്ടക്കൊല കൂടി അരങ്ങേറിയത്.
from kerala news edited
via IFTTT