Story Dated: Friday, December 19, 2014 03:19
കല്‍പ്പറ്റ: മാനന്തവാടിയില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 25 വരെ വെണ്ണിയോട് വച്ച് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21ന് നാലിന് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈമൂന റസാഖ്, വാര്‍ഡ് മെമ്പര്‍ ത്രേസ്യാമ്മ ജോയി, പി.എ മുഹമ്മദ്, എ.എഫ് ടോമി എന്നിവര്‍ പങ്കെടുക്കും.
25ന് നടക്കുന്ന പരിപാടിയില്‍ പഴയകാല വോളിബോള്‍ താരങ്ങളെ ആദരിക്കും. സംസ്ഥാന ഫുട്ബോള്‍താരം സുശാന്ത് മാത്യു, സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സച്ചിന് തോമസ് എന്നിവര്‍ക്ക് സ്വീകരിക്കും. ടൂര്‍ണമെന്റിലൂടെ സമാഹരിക്കുന്ന തുക കോടത്തറ പഞ്ചായത്ത് ആസ്ഥാനമായി രൂപീകരിച്ച ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി മുഖേന നിര്‍ധന രോഗികള്‍ക്ക് നല്‍കും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി എം വേലായുധന്, ചെയര്മാന് എം മധു, കണ്‍വീനര്‍ വി.എന്‍ ഉണ്ണികൃഷ്ണന്, പി. സുരേഷ് എന്നിവര്‍ പങ്കെടുക്കും.
from kerala news edited
via IFTTT