121

Powered By Blogger

Thursday, 18 December 2014

നഞ്ചന്‍ഗോഡ്‌ - വയനാട്‌ റെയില്‍പാത: പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കുമെന്ന്‌ ഇ. ശ്രീധരന്‍











Story Dated: Friday, December 19, 2014 03:19


കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്‌ - വയനാട്‌ - നിലമ്പൂര്‍ റയില്‍പാത പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന്‌ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്‌ടാവും കേന്ദ്രസര്‍ക്കാര്‍ റയില്‍വേ ഏകാംഗ കമ്മീഷനുമായ ഇ.ശ്രീധരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സില്‍ വച്ച്‌ ഐ.സി.ബാലകൃഷ്‌ണന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ നീലഗിരി - വയനാട്‌ നാഷണല്‍ ഹൈവേ ആന്‍ഡ്‌ റയില്‍വേ ആക്ഷന്‍ കമ്മറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇ.ശ്രീധരന്‍ ഈ കാര്യം വ്യക്‌തമാക്കിയത്‌. തിരുവനന്തപുരം കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ സംബന്ധിച്ച അവലോകന യോഗത്തിനു ശേഷമാണ്‌ നഞ്ചന്‍ഗോഡ്‌ - നിലമ്പൂര്‍ റയില്‍പാത ചര്‍ച്ചക്കെടുത്തത്‌. നഞ്ചന്‍ഗോഡ്‌ - നിലമ്പൂര്‍ പാതയുടെ ആദ്യഘട്ടമായ നഞ്ചന്‍ഗോഡ്‌ - ബത്തേരി പാതക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ പകുതി വിഹിതം പ്രഖ്യാപിക്കുകയും പ്രാരംഭനടപടികള്‍ക്കായി 5 കോടി രൂപ ബഡ്‌ജറ്റില്‍ വകയിരുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ പാതക്ക്‌ കര്‍ണ്ണാടകയില്‍നിന്നും വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ്‌ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന്‌ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടത്‌. പാതയുടെ സാമൂഹ്യവും സാമ്പത്തികവും പാരിസ്‌ഥിതികവുമായ പ്രാധാന്യം ഐ.സി.ബാലകൃഷ്‌ണന്‍ എം.എല്‍.എ വിവരിച്ചു. പൊതു സ്വകാര്യ പങ്കാളിത്തം തികച്ചും പ്രായോഗികമായ ആശയമാണെന്നും ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇ.ശ്രീധരന്‍ അറിയിച്ചു. വയനാട്‌ റയില്‍പാത നടപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. നഞ്ചന്‍ഗോഡ്‌ - നിലമ്പൂര്‍ പാത സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചുമതലപ്പെടുത്തി. പാതയുടെ ബത്തേരി നിലമ്പൂര്‍ ഭാഗത്തെ അലൈന്‍മെന്റിലെ അപാകതകളും ആക്ഷന്‍ കമ്മറ്റി ഇ.ശ്രീധരന്റെ ശ്രദ്ധയില്‍പെടുത്തി. ഈ ഭാഗത്ത്‌ 80 കിലോമീറ്ററും 2000 കോടി രൂപയും ലാഭിക്കാവുന്ന അലൈന്‍മെന്റ്‌ സാധ്യമാണ്‌. കൊച്ചിയില്‍നിന്ന്‌ ബംഗളൂരുവിലേക്ക്‌ ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന ഈ പാത കേരളത്തിന്റെ വ്യവസായ വികസനത്തിനും കൊച്ചി തുറമുഖത്തിന്റെ വികസനത്തിനും ഏറ്റവും അത്യാവശ്യമാണ്‌. വനത്തിലൂടെ കടന്നുപോകുന്ന ഭാഗം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഭൂഗര്‍ഭപാത വഴിയാക്കാവുന്നതും പ്രായോഗികമായിരിക്കുമെന്ന്‌ ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഇ.ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ നീലഗിരി - വയനാട്‌ നാഷണല്‍ ഹൈവേ ആന്‍ഡ്‌ റയില്‍വേ ആക്ഷന്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ടി.മുഹമ്മദ്‌, കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്‌, അഡ്വ:പി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT