121

Powered By Blogger

Thursday, 18 December 2014

കാര്‍ബൈഡ്‌ പുരട്ടിയ ചെറുനാരങ്ങ കുഴിച്ചുമൂടി : വിഷ നാരങ്ങ വണ്ടിയിലിരുന്നത്‌ രണ്ടാഴ്‌ചയോളം











Story Dated: Friday, December 19, 2014 03:18


തൃശൂര്‍: ശക്‌തന്‍സ്‌റ്റാന്‍ഡില്‍നിന്നു കാത്സ്യം കാര്‍ബൈഡ്‌ കലര്‍ത്തിയതിനെത്തുടര്‍ന്നു പിടികൂടിയ ഒരു ലോഡ്‌ ചെറുനാരങ്ങ കുരിയച്ചിറ അറവുശാലയ്‌ക്കടുത്ത്‌ കുമ്മായം ചേര്‍ത്ത്‌ കുഴിച്ചു മൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ നിര്‍ദേശം ലഭിക്കാത്തതിനാല്‍ രണ്ടാഴ്‌ചയായി ഈസ്‌റ്റ് സ്‌റ്റേഷനടുത്തുള്ള പാര്‍ക്കിംഗ്‌ ഏരിയയില്‍ ചെറുനാരങ്ങ ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുമ്മായം ചേര്‍ക്കുന്നതോടെ നാരങ്ങയിലെ സിട്രിക്‌ ആസിഡിന്റെ വീര്യം ഇല്ലാതാകും. നാരങ്ങ സംസ്‌കരിച്ചതിനെ തുടര്‍ന്ന്‌, കസ്‌റ്റഡിയിലായിരുന്ന ലോറി ഡ്രൈവറെയും സഹായിയേയും വിട്ടയച്ചു. ഡ്രൈവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. രണ്ടാഴ്‌ച മുമ്പാണ്‌ ആന്ധ്രയില്‍നിന്നു കാര്‍ബൈഡ്‌ പാക്കറ്റുകള്‍ നിറച്ച ലോറിയില്‍ ഒമ്പതു ടണ്‍ ചെറുനാരങ്ങ ശക്‌തന്‍ മാര്‍ക്കറ്റിലെത്തിയത്‌. തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്നാണ്‌ ലോറി ഈസ്‌റ്റ് പോലിസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ കാത്സ്യം കാര്‍ബൈഡ്‌ ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചിരുന്നു. തൃശൂരിലെ മൂന്നു കടകളിലേക്കാണു നാരങ്ങ എത്തിച്ചത്‌. ആന്ധ്രയില്‍ ലോഡ്‌ കയറ്റി അയച്ചവരെപ്പറ്റി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌. ലാബ്‌ റിപ്പോര്‍ട്ട്‌ ഫുഡ്‌ സേഫ്‌റ്റി കമ്മിഷണര്‍ക്ക്‌ അയച്ചെങ്കിലും നടപടി ഇഴയുകയായിരുന്നു. നിയമനടപടി പൂര്‍ത്തിയാകാതിരുന്നതിനാലാണ്‌ നാരങ്ങ സംസ്‌കരണം വൈകിയതെന്നാണു കമ്മിഷണറുടെ ഓഫിസ്‌ നല്‍കുന്ന വിശദീകരണം.










from kerala news edited

via IFTTT

Related Posts:

  • വീട്ടുകരം വര്‍ധനയില്‍ പ്രതിഷേധം Story Dated: Monday, February 2, 2015 12:44റാന്നി: പഴവങ്ങാടി പഞ്ചായത്തില്‍ വര്‍ധിപ്പിച്ച വീട്ടുകരം പിന്‍വലിക്കണമെന്നും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്… Read More
  • ക്ഷേത്രത്തില്‍ മോഷണം Story Dated: Monday, February 2, 2015 12:44അടൂര്‍: വെള്ളക്കുളങ്ങര വെള്ളാരംകുന്ന്‌ ദേവി ക്ഷേത്രത്തില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയില്‍ തിടപ്പള്ളിയുടെ പൂട്ട്‌ തകര്‍ത്താണു മോഷണം നടത്തിയത്‌. തിടപ്പള്ളിക്കുള്ളില്‍ സൂക്ഷിച്… Read More
  • തീരത്ത്‌ വേലിയേറ്റം രൂക്ഷം Story Dated: Monday, February 2, 2015 12:42തുറവൂര്‍: തീരമേഖലകളില്‍ വേലിയേറ്റം രൂക്ഷം. ജങ്കാര്‍ സര്‍വീസിനും ഭീഷണി.ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍മേഖലയില്‍ കടലിലും കായലിലും അനുഭവപ്പെടുന്ന ശക്‌തമായ വേലിയേറ്റം നൂറുകണക്കിന്‌… Read More
  • യുവതി കാറില്‍ പ്രസവിച്ചു Story Dated: Monday, February 2, 2015 12:42തുറവൂര്‍: യുവതി കാറിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എഴുപുന്ന പഞ്ചായത്ത്‌ രണ്ടാംവാര്‍ഡില്‍ എഴുപുന്ന വടക്ക്‌ കായിപ്പുറത്ത്‌ വീട്ടില്‍ രമേശിന്റെ ഭാര്യ സുമ (31)യാണ്‌ കാറിനുള്ളി… Read More
  • വൈദ്യുതി കമ്പികളുടെ അപകടഭീഷണി Story Dated: Monday, February 2, 2015 12:42തുറവൂര്‍: താഴ്‌ന്നുകിടക്കുന്ന വൈദ്യുതി കമ്പികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. കുത്തിയതോട്‌ ഇലക്‌ട്രിക്കല്‍ സെക്ഷക്‌ഷന്റെ പരിധിയില്‍ വരുന്ന പഞ്ചായത്ത്‌ ഒമ്പതാംവാര്‍ഡില്‍ വളമംഗലം പീ… Read More