121

Powered By Blogger

Thursday, 18 December 2014

താനൊരു പോരാളിയും സന്ദേശവാഹകനും, പശ്‌ചാത്താപമില്ലെന്ന്‌ മെഹ്‌ദി









Story Dated: Friday, December 19, 2014 08:50



mangalam malayalam online newspaper

ബംഗളൂരു: തന്റെ പ്രവൃത്തിയില്‍ പശ്‌ചാത്താപമില്ലെന്ന്‌ ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ നിയന്ത്രിച്ചിരുന്ന മെഹ്‌ദി മസ്‌റൂര്‍ ബിശ്വാസ്‌. താനൊരു പോരാളിയും സന്ദേശവാഹകനുമാണെന്നും മെഹ്‌ദി പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കോടതിയില്‍ നിന്ന്‌ പുറത്തുവരുമ്പോഴായിരുന്നു പ്രതികരണം.


മെഹ്‌ദിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിടാന്‍ പ്രത്യേക ജഡ്‌ജി സോമരാജു ഉത്തരവിട്ടു. പോലീസ്‌ കസ്‌റ്റഡി നീട്ടിക്കൊണ്ടുളള ഉത്തരവു വരുമ്പോഴും കോടതിമുറിയില്‍ അക്ഷോഭ്യനായി പുഞ്ചിരിച്ച്‌ നില്‍ക്കുന്ന മെഹ്‌ദിയെ ആണ്‌ കാണാന്‍ കഴിഞ്ഞത്‌. കോടതിയില്‍ നിന്ന്‌ പുറത്തേക്കു വരുമ്പോള്‍ 'എന്തിന്‌ ഇത്‌ ചെയ്‌തു?' എന്ന ഒരു അഭിഭാഷകന്റെ ചോദ്യത്തിന്‌ മറുപടിയായാണ്‌ തനിക്ക്‌ പശ്‌ചാത്താപമില്ല എന്ന്‌ പറഞ്ഞത്‌.


ശനിയാഴ്‌ചയാണ്‌ മെഹ്‌ദിയെ അറസ്‌റ്റു ചെയ്‌തത്‌. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം അഞ്ച്‌ ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു. ഷാമി വിറ്റ്‌നെസ്‌ എന്ന പേരില്‍ ട്വിറ്ററിലൂടെ ഇയാള്‍ നടത്തിയ ആശയവിനിമയത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌. ഇതിനായി ട്വിറ്ററിന്റെ സഹായവും തേടിയിട്ടുണ്ട്‌. ഇയാള്‍ക്ക്‌ 17,000 ഫോളോവര്‍മാരാണുളളത്‌.










from kerala news edited

via IFTTT