121

Powered By Blogger

Wednesday, 25 September 2019

ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നാല്‍ നിങ്ങളുടെ ബാങ്ക് നിക്ഷേപം തിരിച്ചുകിട്ടുമോ?

ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം നിർത്തിവെയ്ക്കാൻ ആർബിഐ ഉത്തരവിട്ട പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ ഇനി എന്തുചെയ്യും? ആറുമാസം പ്രവർത്തനം നിർത്തിവെയ്ക്കാനാണ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നിക്ഷേപകന് പരമാവധി പിൻവലിക്കാൻ കഴിയുക 1000 രൂപ മാത്രമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള വ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, ദിവസക്കൂലിക്കാർ എന്നിവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. ഒരു ലക്ഷം രൂപ തിരിച്ചുകിട്ടും ആർബിഐയുടെ നിർദേശപ്രകാരം വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് (പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമല്ല). ഇതുപ്രകാരം ബാങ്കിലെ നിക്ഷേപകന് നിക്ഷേപവും പലിശയുമടക്കം പരമാവധി ഒരു ലക്ഷം രൂപവരെ തിരിച്ചുകിട്ടും. നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതുകൊണ്ട് ഈ തുകലഭിക്കുന്നതിനും ഏറെ കാലതാമസം ഉണ്ടായേക്കാം. അതായത് പിഎംസി ബാങ്ക് പാപ്പരായി പ്രഖ്യാപിച്ചാൽ എത്രതുക നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകനായാലും ആകെ ലഭിക്കുക ഒരു ലക്ഷം രൂപ മാത്രം. ഒരാൾക്ക് ബാങ്കിന്റെ ഒന്നിലധികം ശാഖകളിൽ അക്കൗണ്ടുകളുണ്ടെങ്കിലും ഈതുകമാത്രമെ ലഭിക്കൂ. കറന്റ്, സേവിങ്സ്, നിക്ഷേപ അക്കൗണ്ടുകളെല്ലാം ഇൻഷുറൻസിന് കീഴിൽവരും. ഇൻഷുറൻസ് ബാധകമല്ലാത്ത അക്കൗണ്ടുകൾ വിദേശ സർക്കാരുകളുടെ അക്കൗണ്ടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അക്കൗണ്ടുകൾ ഇന്റർ ബാങ്ക് ഡെപ്പോസിറ്റുകൾ സ്റ്റേറ്റ് ലാൻഡ് ഡവലപ്മെന്റ് ബാങ്കുകൾ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഇന്ത്യക്ക് പുറത്തുനിന്ന് ലഭിച്ചിട്ടുള്ള നിക്ഷേപങ്ങൾ എസ്ഐപിയും ഇസിഎസ് മാൻഡേറ്റുകളും പിഎംസി ബാങ്കിൽ നിലവിൽ എസ്ഐപി മാൻഡേറ്റ് നൽകിയിട്ടുള്ളവർ അത് മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റി നൽകണം. ഇൻഷുറൻസ് പ്രീമിയം, വായ്പ പ്രതിമാസ തിരിച്ചടവ് എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപകൻഎന്തുചെയ്യണം? നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കിന്റെ പ്രത്യേകിച്ച് സഹകരണ ബാങ്കിന്റെ ആസ്തികളിൽനിന്നുള്ള വരുമാനവും അതിൽനിന്നുള്ളലാഭത്തിന്റെശതമാനവും(ആർഒഎ), കിട്ടാക്കടത്തിന്റെ അനുപാതവുംഇടക്കിടെ പരിശോധിക്കണം. ബാങ്കിന്റെ ലാഭം മാത്രം നോക്കിയാൽ പോര.2018 മാർച്ചിൽ അവസാനിച്ച പാദത്തിൽ പിഎംസി ബാങ്കിന്റെ ലാഭം 100.90 കോടി രൂപയായിരുന്നു. 2019 വർഷത്തിലാകട്ടെ 99.69 കോടിയും. എന്നിട്ടും ബാങ്കിനെതിരെ നടപടിയെടുക്കാൻ കാരണം കിട്ടാക്കടത്തിൽ പെട്ടന്ന് വർധനവുണ്ടായതാണ്. 2018ൽ 1.99 ശതമായിരുന്ന കിട്ടാക്കടം 2019ൽ 3.76 ശതമാനമായി വർധിച്ചത് പിഎംസിക്ക് വിനയായി.

from money rss http://bit.ly/2na0fxO
via IFTTT