121

Powered By Blogger

Thursday, 31 December 2020

സാമ്പത്തിക മേഖലയില്‍ ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

കൊച്ചി: കോവിഡ് ഭീതിയിൽ ലോക്കായും മാസ്കിട്ടും അകലം പാലിച്ചും 2020നോട് വിടചൊല്ലുമ്പോൾ ചില പുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി ഒന്നുമുതൽ നിലവിൽവന്ന മാറ്റങ്ങൾ അറിയാം. പോസിറ്റീവ് പേമെന്റ് സിസ്റ്റം ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേ സിസ്റ്റം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപയിൽ അധികം വരുന്ന ചെക്ക് ഇടപാടുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. പുതിയ സിസ്റ്റത്തിന് കീഴിൽ, ചെക്ക് പേയ്മെന്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ട് ഉടമ ബാങ്കിൽ നൽകേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ഇടപാടിന് പോസിറ്റീവ് പേമെന്റ് സിസ്റ്റം നിർബന്ധമാക്കിയേക്കും. സംവിധാനം ഇന്നു മുതൽ നടപ്പാക്കുമെന്ന് എസ്.ബി.ഐ. അറിയിച്ചു. ജി.എസ്.ടി. റിട്ടേണിൽ മാറ്റം ജി.എസ്.ടി.ആർ.-3 ബി-യിൽ എല്ലാ മാസവും റിട്ടേൺ നൽകിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി. നികുതിദായകർക്ക് മൂന്നു മാസം കൂടുമ്പോൾ റിട്ടേൺ നൽകി, പ്രതിമാസം നികുതി അടയ്ക്കാൻ അനുവദിക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ക്വാർട്ടർലി റിട്ടേൺ. ഇ-ഇൻവോയിസിങ് ജി.എസ്.ടി. ഇ-ഇൻവോയിസിങ് പരിധിയിലും ഇന്നുമുതൽ മാറ്റം വരുന്നു. ഇനി മുതൽ 100 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഇ-ഇൻവോയിസ് നിർബന്ധം. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. നേരത്തെ ഈ പരിധി 500 കോടിയായിരുന്നു. ഒരു ശതമാനം നികുതി പണമായി ഇന്നുമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിമാസ വിറ്റുവരവുള്ളവർ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. രാജ്യത്ത് കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി. ഐ.എസ്.) സർട്ടിഫിക്കേഷൻ ജനുവരി ഒന്ന് മുതൽ നിർബന്ധം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബറിൽ നടപ്പാക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നാല് മാസത്തിനുശേഷം നടപ്പിലാക്കുന്നത്. കാറുകൾക്ക് വില കൂടും :വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാരണം, പ്രധാന കാർ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതൽ കാറുകളുടെ വില വർധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, നിസ്സാൻ, എം.ജി., റെനോ തുടങ്ങിയ കമ്പനികളെല്ലാം വില വർധിപ്പിക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3pIPrBx
via IFTTT