121

Powered By Blogger

Thursday, 11 June 2020

പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; ആറു ദിവസംകൊണ്ട് വര്‍ധിച്ചത് 3.42 രൂപ

ന്യൂഡൽഹി: തുടർച്ചയായി ആറാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലര മാസത്തെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയർന്നേക്കും.

from money rss https://bit.ly/3cPzgf2
via IFTTT