121

Powered By Blogger

Thursday, 17 October 2019

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT