121

Powered By Blogger

Sunday, 29 March 2020

ഫണ്ട് നിക്ഷേപകര്‍ ആശങ്കയിലാണെങ്കിലും എസ്‌ഐപി നിക്ഷേപത്തില്‍ കുറവില്ല

രാജ്യംകണ്ട ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുറവില്ല. ഈവർഷം ഫെബ്രുവരി 24നും മാർച്ച് 23നുമിടയിൽ 65,371 കോടി(8.73 ബില്യൺ ഡോളർ) രൂപയുടെ ഓഹരി പിൻവലിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സ്ഥലംവിട്ടപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കാര്യയമായിതന്നെ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞ ഓഹരിമൂല്യത്തിന്റെ പകുതിയോളം തുകയ്ക്ക് ഫണ്ടുഹൗസുകൾ ഓഹരികൾ വാങ്ങി. അതായത് ഈകാലയളവിൽ 32,448 കോടി(4.33 ബില്യൺ ഡോളർ)യാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരിയിൽ നിക്ഷേപിച്ചത്. വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എസ്ഐപി നിക്ഷേപം തുടരുന്നതിനാലാണ് ഇത്രയും തുക ഫണ്ടുഹൗസുകൾക്ക് നിക്ഷേപിക്കാൻ കഴിഞ്ഞത്. കുറഞ്ഞവിലയിൽ ഓഹരികൾ സ്വന്തമാക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. എന്നാൽ, വിപണിയിൽ തിരുത്തൽതുടർന്നാൽ, നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നാൽ, എസ്ഐപി നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപകർ ഫണ്ടുകൾ വിറ്റൊഴിഞ്ഞ് പണം പിൻവലിക്കാത്തത് എഎംസികൾക്ക് ആശ്വാസമാണ്. രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായാൽ അത് എസ്ഐപി നിക്ഷേപത്തെ ബാധിക്കും. ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനും നിക്ഷേപകർ നിർബന്ധിതമായേക്കാം. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഫണ്ടുകളിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോർട്ട്ഫോളിയോകൾ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവർഷം മുമ്പുതുടങ്ങിയ എസ്ഐപികളിൽപോലും പലതും നേട്ടത്തിലല്ലെന്നതും നിക്ഷേപകനെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയിൽ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകർ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

from money rss https://bit.ly/2JqK2fm
via IFTTT