121

Powered By Blogger

Monday, 16 December 2019

റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്

മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit

from money rss http://bit.ly/2YPWrQW
via IFTTT

Related Posts:

  • തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവെച്ചുന്യൂഡൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണിതെന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്ഞാപനംചെയ്യാൻ കേന്ദ്രം തയ്യാറാണെങ്കിലും സം… Read More
  • ബാങ്കുകള്‍ വൈകാതെ നിക്ഷേപ പലിശ കുറച്ചേക്കുംവായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതോടെ ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാൻ സമ്മർദമുള്ളത്. ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ… Read More
  • സ്വർണവിലയിൽ വീണ്ടും താഴ്ച: പവന് 34,600 രൂപയായിസംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി.… Read More
  • കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നുകാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്ക… Read More
  • ഇന്ധന വിലവർധന: സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നുകൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്റ… Read More