121

Powered By Blogger

Friday, 4 December 2020

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT