121

Powered By Blogger

Thursday, 26 November 2020

പാഠം 100| സമ്പന്നനാകാന്‍ ഒരുവഴിമാത്രം: നിക്ഷേപ പദ്ധതികളിലൂടെ ഒരുയാത്ര...

ഗൾഫിൽനിന്ന് ഭർത്താവ് പണമയച്ചാൽ രാധമണി ജുവല്ലറിയിൽപോയി സ്വർണംവാങ്ങി ലോക്കറിൽ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കിൽ റബ്ബർ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വൻകിട ഇടപാടുകളിലാണ് താൽപര്യം. ഭാവിയിൽ കൂടുതൽ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വർണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ പാഠം എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങൾ അറിയാത്ത മലയാളികൾക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. പാഠം ഒന്ന് അക്ഷരാർത്ഥത്തിൽ തുടക്കംതന്നെയായിരുന്നു. തുടർന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകൾ തുറന്നിട്ടു. തുടർനോവൽ വായിക്കാനെന്നപോലെ വായനക്കാർ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ നൂറുകണക്കിന് മെയിലുകൾ അതിന് തെളിയവായെത്തി. നിക്ഷേപ പദ്ധതികൾ..... ബാങ്ക് എഫ്ഡി, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി കറൻസി ഫ്യൂച്ചേഴ്സ് പോലുള്ള നൂതന പദ്ധതികൾവരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികൾ)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനൽകുന്നവയാണ്. ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുൻതലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാൾ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയിൽ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തിൽനിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോൾ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേർതിരിക്കാം. ഒരു ഡെറ്റ് ഇൻസ്ട്രുമെന്റിൽ(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നൽകുന്നയാൾക്ക് കടമായി പണംനൽകുകയാണ് ചെയ്യുന്നത്. ബാങ്കിൽ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകൾ ആദായംനേടുന്നു. കടമായി പണംനൽകുമ്പോൾ പലിശനിരക്കിനേക്കാൾ കൂടുതൽ വരുമാനം പ്രതീക്ഷിക്കാനാവില്ല. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബിസിനസിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നർഥം. ബിസിനസ് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിന് ഉയർന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വർധിപ്പിക്കാൻ ഓഹരി നിക്ഷേപത്തിന് കഴിയും. സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകൾക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം റിയൽ എസ്റ്റേറ്റ് ഒരുകാലത്ത് വസ്തുവിൽ നിക്ഷേപിക്കുന്നവർ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയൽ എസ്റ്റേറ്റിനേക്കാൾ നിരവധികാര്യങ്ങളിൽ മികവുപുലർത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കൽ മുതലായവ ശ്രദ്ധിച്ചാൽ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തിൽ എവിടെയെങ്കിലും റീസെയിൽ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? സ്വർണം മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാൽ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാൻ കഴിയും. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽനിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കൽ രൂപത്തിൽ(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കിൽ അതിന് ചെലവുമുണ്ട്. വീട്ടിൽ സൂക്ഷിച്ചാൽ റിസ്കുമുണ്ട്.രാജ്യങ്ങളുടെ വളർച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വർണം പച്ചക്കൊടിവീശി മുന്നേറുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർ രാജ്യത്തിന്റെ ധനക്കമ്മിവർധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വർണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വർധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനായി ഗോൾഡ് ബോണ്ടുപോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാർഗമായും ഏറെപ്പേർസ്വർണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? കമ്മോഡിറ്റി മാർക്കറ്റ് കമ്മോഡിറ്റി വിപണിയാണെങ്കിൽ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീർണവുമാണ്. ലോഹങ്ങൾ, എണ്ണ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകൾ കൈകാര്യംചെയ്യുന്നത് സങ്കീർണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങൾക്ക് കനത്ത നഷ്ടംനൽകും. കറൻസി ഫ്യൂച്ചറും അതുപോലെതന്നെയാണ്. തിരിച്ചുവരാം ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാർഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാനായാൽ ഭാവനയിൽ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയിൽ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളിൽമാത്രം നിക്ഷേപിക്കുക. കരുതൽധനവും ആരോഗ്യ-ടേം ഇൻഷുറൻസുകളെ അവഗണിക്കാതിരിക്കുക. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. കോവിഡ് വ്യാപനത്തെതുടർന്നുള്ള വിപണിയിലെ തകർച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയർച്ചയും. വ്യക്തമായ ലക്ഷ്യവും ആർജവവുമുണ്ടെങ്കിൽക്ഷമയോടെ കാത്തിരുന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാ നിക്ഷേപകർക്കുമാകും.മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം കാര്യങ്ങൾകൂടുതൽ എളുപ്പമാക്കും. അഞ്ചുവർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആസുത്രണംചെയ്യാൻ എസ്ഐപിയുടെ വഴിതന്നെ ഉത്തമം.

from money rss https://bit.ly/3m93i2S
via IFTTT