Story Dated: Saturday, March 28, 2015 08:01
ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ 12പേര്‍ക്കുകൂടി ജീവന്‍ നഷ്‌ടപ്പെട്ടതോടെ രാജ്യത്തെ ആകെ പന്നിപ്പനി മരണനിരക്ക് 2,023 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പന്നിപ്പനി ബാധിതരുടെ നിരക്ക് 33,625 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ജനിച്ച് രണ്ടുദിവസം പ്രായമുള്ള നവജാത ശിശുവിന് പന്നിപ്പനി സ്‌ഥിരീകരിച്ചിരുന്നു. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പന്നിപ്പനി പടരുന്നതിനുള്ള സാധ്യത ചൂണ്ടിക്കാണിക്കാന്‍ പോന്നതാണെന്ന് വിദഗ്‌തര്‍ വിലയിരുത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പന്നിപ്പനി മരണ നിരക്കില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഗുജറാത്തില്‍ ഇതുവരെ 426 പേര്‍ മരണത്തിന് കീഴടങ്ങി. സംസ്‌ഥാനത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 6,484 ആണെന്നും ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പന്നിപ്പനി മരണ നിരക്കില്‍ രണ്ടാം സ്‌ഥാനത്തുള്ള രാജസ്‌ഥാനില്‍ 413 പേരും മൂന്നാം സ്‌ഥാനത്തുള്ള മധ്യപ്രദേശില്‍ 298 പേര്‍ക്കും ജീവന്‍ നഷ്‌ടമായി. ഡല്‍ഹിയില്‍ മരണനിരക്ക് 12 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. 13 പേര്‍ക്കാണ് ഡല്‍ഹിയില്‍ പന്നിപ്പനി സ്‌ഥിരീകരിച്ചത്.
from kerala news edited
via IFTTT