Story Dated: Saturday, March 28, 2015 03:20
അഗളി: വിദേശമദ്യ വില്‍പ്പന പിടികൂടാനെത്തിയ പോലീസ് വീടുകയറി പരാക്രമം നടത്തിയതിനെ തുടര്‍ന്ന് എഴുപത്തിയെട്ടുകാരിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. അഗളി കാരറ സ്വദേശി കിളിയാങ്കട്ടയില്‍ രാഘവന്റെ വീട്ടില്‍ വ്യാഴാഴ്‌ച രാത്രി എട്ടുമണിക്കാണ് സംഭവം. രാഘവന്റെ അമ്മ ഗൗരി(78), ഭാര്യ ശ്യാമള(50) എന്നിവരെ പരുക്കുകളോടെ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അച്‌ഛന്‍ കെ.സി. കൃഷ്‌ണ(98)നും പരുക്കുപറ്റിയതായി രാഘവന്‍ പറഞ്ഞു.
വിദേശമദ്യ വില്‍പ്പന നടക്കുന്നതായി സംശയിച്ചെത്തിയ പോലീസുകാര്‍ ഒരാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാള്‍ രാഘവന്റെ വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ട് സമീപവാസികള്‍ കൂടി. ഇതിനിടയില്‍ മഫ്‌തിയിലെത്തിയ പോലീസുകാര്‍ എസ്.ഐ യെ വിളിച്ചു വരുത്തുകയായിരുന്നു. സായുധസേനയുമായെത്തിയ എസ്.ഐ രാഘവന്റെ വീട്ടിനകത്തേക്ക് കടക്കുകയും തടയാന്‍ ശ്രമിച്ചവരെ ഉന്തിനീക്കി പരിശോധന നടത്തുകയായിരുന്നു. പ്രായമായ ആളുകള്‍ ഉണ്ടെന്നും താനൊരു പൊതുപ്രവര്‍ത്തകനാണെന്നും രാഘവന്‍ പറഞ്ഞിട്ടും എസ്.ഐ ചെവിക്കൊണ്ടില്ല. രാഘവന്റെ മകന്‍ ആര്‍മിയിലാണ്. ആസമയം അവിടെയെത്തിയ ആളുടെ പക്കല്‍ അരലിറ്റര്‍ മദ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതിന് ബില്ലുള്ളതാണെന്നും രാഘവന്‍ പറഞ്ഞു.
സംഭവമറിഞ്ഞ് മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ബേബിയും, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഷറഫുദ്ദീനും ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടു. മദ്യം സാമൂഹിക വിപത്താണെന്നും വ്യാജമായി വില്‍ക്കുന്നത് പിടികൂടുന്നതും ആവശ്യമാണെന്നും പക്ഷെ വീടുകയറിയുള്ള അക്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ടെങ്കില്‍ അതംഗീകരിക്കുവാന്‍ കഴിയില്ലെന്ന് ജോസ്‌ബേബി പറഞ്ഞു. മാവോവാദികളെ പിടികൂടുന്നതിനു പകരം സാധാരണക്കാരെ പോലീസ് നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഇവര്‍ പറയുന്നു.
പോലീസിന്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മറ്റി അഗളിയില്‍ പ്രതിഷേധറാലി നടത്തി. അതേസമയം കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് രണ്ടുപേരെ പിടികൂടുകയും മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തു. പോലീസ് പിടിയിലായ വിനോദ്, ഷാജി എന്നിവരെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ സി.പി.ഐ അട്ടപ്പാടി മണ്ഡലം കമ്മറ്റി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
from kerala news edited
via IFTTT