Story Dated: Saturday, March 28, 2015 01:35
അടൂര്‍: ടിപ്പര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറിയെങ്കിലും ദുരന്തം ഒഴിവായി. അടൂര്‍-ശാസ്‌തംകോട്ട സംസ്‌ഥാന പാതയില്‍ കടമ്പനാട് ജംഗ്‌ഷന് സമീപം ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. നിയന്ത്രണം വിട്ട് പാഞ്ഞ വാഹനം റോഡിന്റെ ഓരത്തുനിന്ന വൈദ്യുതി പോസ്‌റ്റും മതിലും തകര്‍ത്തശേഷം സമീപമുള്ള മാതാ സ്‌റ്റോണ്‍ വര്‍ക്‌സിന്റെ കടമുറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
പുലര്‍ച്ചെയായതിനാല്‍ കടയ്‌ക്ക് സമീപം ആരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
കടയില്‍ ഡിസൈന്‍ വര്‍ക്ക് ചെയ്യാനായി വച്ചിരുന്ന ഗ്രാ നൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. കടയുടെ ഒരു വശത്തെ ഇരുമ്പ് ഷീറ്റും ലോറി ഇടിച്ചുതകര്‍ത്തു. മൂന്നര ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് നിഗമനം.
from kerala news edited
via IFTTT