Story Dated: Saturday, March 28, 2015 03:16
മലപ്പുറം: ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ സ്‌നേഹസാന്ത്വനം ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിന് ഇതുവരെ 1715 പരാതികള്‍ ലഭിച്ചതായി ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട സോഫ്‌റ്റവേര്‍ പരിശീലനം പരിപാടിയില്‍ എം.എല്‍.എ അറിയിച്ചു. പരാതികളില്‍ പരമാവധി പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി ഏപ്രില്‍ ഒമ്പതിനകം പരമാവധി പരാതികളില്‍ പരിഹാരം കാണണമെന്ന് കലക്‌ടര്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കാം. കലക്‌ടറേറ്റിലെ കേന്ദ്രീകൃത സൈറ്റില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാതല ഉദ്യോഗസ്‌ഥര്‍ക്ക് ഓണ്‍ലൈനായി അയച്ച് നല്‍കും. ഇതിനായി ഉദ്യോഗസ്‌ഥര്‍ക്ക് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി. യൂസര്‍നെയിമും പാസ്‌വേഡുമുപയോഗിച്ച് ഉദ്യോഗസ്‌ഥര്‍ക്ക് ാമഹമുുൗൃമാീില.ഴീ്.ശി/ാഹമമറമഹമവേ ല്‍ പരാതികള്‍ പരിശോധിക്കാം. കലക്‌ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ അക്ഷയയുടെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT