Story Dated: Saturday, March 28, 2015 05:15
കോട്ടയം: ചീഫ് വിപ്പ് സ്‌ഥാനം എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാണി ഫോണിലൂടെ ആവശ്യപ്പെട്ടാലും സ്‌ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ചീഫ് വിപ്പ് സ്‌ഥാനം തന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്നെ മാറ്റണമെന്ന് പറയാന്‍ മാണി സാറിന് അവകാശമില്ല. തനിക്ക് മാണിയോട് വൈരാഗ്യമില്ല. ഇപ്പോള്‍ പ്രസ്‌ഥാവനകള്‍ നടത്താത്തത് യു.ഡി.എഫ് നേതൃത്തത്തിന് നല്‍കിയ വാക്കിന്റെ പുറത്താണ്. വിശുദ്ധ വാരമായതിനാല്‍ കൂടുതല്‍ പ്രസ്‌ഥാവനകള്‍ നടത്തുന്നില്ല. ഈ വിശുദ്ധ വാരത്തില്‍ പ്രായമായ മാണി ധ്യാനത്തിന് പോകണം. മാണി സാറിന്റെ മനസില്‍ കളങ്കമുണ്ടെങ്കില്‍ വിശുദ്ധ വാരത്തിലൂടെ മാറട്ടെ. ഈസ്‌റ്റര്‍ ദിനത്തില്‍ മാണി സാര്‍ സന്തോഷത്തിലേക്കെത്താന്‍ ഞാനും പ്രാര്‍ത്ഥിക്കാം.
നാലു വര്‍ഷമായി താന്‍ യു.ഡി.എഫ്. നേതാക്കളെ അപമാനിക്കുകയായിരുന്നു എന്ന് മാണി സര്‍ പറഞ്ഞു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും യു.ഡി.എഫ്. നേതാക്കളെ അപമാനിക്കരുതെന്ന് മാണി സര്‍ പറഞ്ഞില്ല. ഈ അവസരത്തില്‍ തനിക്കൊപ്പം മാണിസാറും ഉണ്ടായിരുന്നു എന്നതിന് തെളിവല്ലെ ഇത്. മാണി പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ രാജിക്കാര്യം ജനങ്ങളോട് പറഞ്ഞത്. താന്‍ വലിയ നേതാവല്ല. ഇന്നും മുഖ്യമന്ത്രിയതുമായി സംസാരിച്ചു. തിരിച്ചു വന്നിട്ട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഇപ്പോഴും ചീഫ് വിപ്പാണ്. ചീഫ് വിപ്പ് സ്‌ഥാനത്തുനിന്നും മാറ്റാന്‍ ധാരണയായെന്ന വാര്‍ത്ത തെറ്റാണ്. കേരളാ കോണ്‍ഗ്രസില്‍ വഴിയാധാരമായി വന്നതല്ല ഞാന്‍. പാര്‍ട്ടിയില്‍ നിന്ന് എന്നെ ഞാന്‍ തന്നെ പുറത്താക്കിക്കൊള്ളാം. പാര്‍ട്ടിയിലേക്ക് വന്നതുപോലെ തിരിച്ചു പോകാനും തയ്യാറാണ്. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്‌ജീവിപ്പിക്കുകയാണ് ലക്ഷ്യം. പ്രശ്‌ന പരിഹാരത്തിന് ഏപ്രില്‍ ആറുവരെ സമയമുണ്ട്. ഒരു മാന്യമായ പ്രതികരണമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT