Story Dated: Saturday, March 28, 2015 02:28
തിരുവനന്തപുരം: കരിക്കകം ക്ഷേത്രവും പരിസരവും ഉത്സവ ലഹരിയില്‍. പ്രാര്‍ഥനാപുണ്യംതേടി ഭക്‌തജനങ്ങളുടെ വന്‍ തിരക്ക്. കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ഉത്സവ മഹാമഹത്തോടനുബന്ധിച്ച് വേനല്‍ചൂടിനെപോലും വകവയ്‌ക്കാതെ വയോധികര്‍ ഉള്‍പ്പെടെയുളള ഭക്‌തജനങ്ങളുടെ വന്‍തിരക്കാണ്. അന്നദാനത്തിനും ഭക്‌തജനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. പൊങ്കാലയ്‌ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ക്ഷേത്രപരിസരത്ത് പൊങ്കാല കലങ്ങളും ഇഷ്‌ടികയും കൊണ്ടു നിറഞ്ഞുകവിഞ്ഞു.
ഭക്‌തജനങ്ങള്‍ക്കായി പൊങ്കാല തര്‍പ്പണത്തിനായി ഇക്കുറിയും വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര ട്രസ്‌റ്റ് ഒരുക്കിയിട്ടുളളത്. ഇന്നലെ രാത്രിയില്‍ നടന്ന ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിച്ച നൃത്തസന്ധ്യകാണാന്‍ നിരവധി പേരാണ് എത്തിയത്. ഭക്‌തജന ബാഹുല്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പോലീസ് എയ്‌ഡ് പോസ്‌റ്റ് പ്രവര്‍ത്തനമാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും ഭക്‌തര്‍ക്കായി സ്‌തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്.
from kerala news edited
via IFTTT