Story Dated: Saturday, March 28, 2015 06:09
ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായ യുവതിയുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ മൃഗീയമായി പുറത്തെടുത്ത യുവതിക്ക് 100 വര്‍ഷം കഠിന തടവിന് കോടവി വിധി. യുവതിക്കെതിരെ പ്രധാനപ്പെട്ട എട്ട് കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
മാര്‍ച്ച് 18ന് നടന്ന സംഭവത്തില്‍ മുന്‍ നേഴ്‌സ് കൂടിയായ ഡെയ്‌നല്‍ ലെയ്‌നാണ്(34) 26കാരിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ വയര്‍ കീറിമുറിച്ച് എഴ് മാസം പ്രായമായ ഭ്രൂണത്തെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ലെയ്‌ന ക്രൂരമായി മുറിവേല്‍പ്പിച്ചിരുന്നു. ആക്രമണത്തിനിടയില്‍ ഭ്രൂണത്തിന് ജിവന്‍ നഷ്‌ടപ്പെട്ടു.
ആക്രമണത്തിന് ശേഷം സ്വബോധം തിരിച്ചുകിട്ടിയ യുവതി അടിയന്തിര നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് സ്‌ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം യുവതിയെ അന്വേഷിച്ച് ലെയ്‌ന ആശുപത്രിയില്‍ എത്തിയെങ്കിലും പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു. എന്നാല്‍ ലെയ്‌ന യുവതിയെ ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്‌തമല്ലെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT