അമൃത നായരും ഖത്തര്‍ കമ്പനിയും കൈകോര്‍ക്കുന്നു
മുംബൈ: ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ചെറുമകള്‍ അമൃത നായര്‍ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ സവാരി ഹോള്‍ഡിങ് ആന്‍ഡ് അല്‍ ഫൈസല്‍ ഹോള്‍ഡിങ്‌സുമായി ചേര്‍ന്ന് ഹോട്ടല്‍ വ്യവസായരംഗത്ത് പുതിയ കമ്പനി തുടങ്ങുന്നു.
അയാന ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് എന്നാണ് സംയുക്ത സംരംഭത്തിന്റെ പേര്.
ഇതില്‍ രണ്ട് കൂട്ടര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. 2020-ഓടെ ഇന്ത്യയിലും വിദേശത്തും അഞ്ച് ഹോട്ടലുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ദോഹയില്‍ ഹോട്ടല്‍ തുടങ്ങും.
from kerala news edited
via IFTTT