സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഗണിത ശാസ്ത്രം മൂല്യനിര്‍ണയത്തിന് വിദഗ്ധസമിതി
Posted on: 29 Mar 2015
മാര്‍ച്ച് 18-ന് നടന്ന ഗണിതശാസ്ത്ര പരീക്ഷയ്ക്ക് സിലബസ്സില്‍ നിന്ന് വ്യതസ്തമായി വിഷമംപിടിച്ച ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സമയബന്ധിതമായി പരീക്ഷയെഴുതി തീര്‍ക്കാനുള്ള ബുദ്ധിമുട്ടും കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഈ വിവരങ്ങള്‍ സി.ബി.എസ്.ഇ. പരീക്ഷാബോര്‍ഡിനെ അറിയിച്ചതുപ്രകാരമാണ് പ്രസ്തുത വിഷയത്തിലെ പ്രാവീണ്യമുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള മൂല്യനിര്‍ണയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തയ്യാറാക്കുകയെന്നും കൗണ്‍സിലര്‍ അറിയിച്ചു.
from kerala news edited
via IFTTT